• നാല് വയസുകാരൻ ഉൾപ്പെടെ നാല് കുട്ടികളും

ആലുവ: ആലുവയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഏറുന്നു. കീഴ്മാട് പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ ആറ് പേർക്കും ആലുവയിൽ മാദ്ധ്യമ പ്രവർത്തകന്റെ സമ്പർക്കപ്പട്ടികയിലെ ആറ് പേർക്കും കൂടാതെ നഗരസഭ കണ്ടിജൻസി ജീവനക്കാരൻ, മാർക്കറ്റിലെ തൊഴിലാളിയുടെ മകൻ, മുപ്പത്തടം സ്വദേശി എന്നിവർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കീഴ്മാട് പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാരനും കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ക്വാറണ്ടെയ്നിൽ പോയി.