കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ സിനിമ അസോസിയറ്റ് ഡയറക്ടർ പള്ളുരുത്തി കമ്പത്തോടത്ത് വീട്ടിൽ രാഹുൽ ചിറയ്ക്കലിനെതിരെ (32) എളമക്കര പൊലീസ് കേസെടുത്തു.
രണ്ടുവർഷമായി വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ട് അടുപ്പത്തിലായത്. വിവാഹവാഗ്ദാനം നൽകിയശേഷം പലപ്പോഴായി ആറുലക്ഷം രൂപയുടെ സാധനങ്ങളും ഇയാൾ വാങ്ങിയെടുത്തു. ഐ ഫോൺ, ലാപ്‌ടോപ് എന്നിവ തട്ടിയെടുത്തതായും രാഹുലിന്റെ അമ്മയുടെ പിറന്നാളിന് സ്വർണത്തിന്റെ കമ്മൽ വാങ്ങിപ്പിച്ചതായും പരാതിയിലുണ്ട്. രാഹുലിനായി അന്വേഷണം ആരംഭിച്ചതായി എളമക്കര എസ്.എച്ച്.ഒ ഡി.ദീപു പറഞ്ഞു.