കോതമംഗലം: എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിന് പൂർണ പിന്തുണ നൽകി കോതമംഗലം യൂണിയൻ. യോഗത്തിന്റേയും, ട്രസ്റ്റിന്റേയും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭാരവാഹികൾക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുന്ന ചില സംഘടനാ വിരുദ്ധരും ശാഖകളിൽ പോലും സ്ഥാനമാനങ്ങൾ ലഭിക്കാത്തവരുമാണ് സംഘടനയ്ക്കെതിരെ നടത്തുന്ന കുപ്രചരണങ്ങൾക്ക് പി​ന്നി​ൽ. ഇത് എസ്.എൻ.ഡി​.പി​ യോഗമെന്ന മഹാസംഘടനയ്ക്കോ യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശനോ ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ലെന്ന് കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി പി.എ.സോമൻ പ്രമേയം അവതരിപ്പിച്ച് ഏകകണ്ഠമായി​ പാസ്സാക്കി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, കൗൺസിൽ അംഗങ്ങളായ പി.വി വാസു, ടി​.ജി. അനി, എം.വി.രാജീവ്, വിജയൻ, ബിനു,, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഇൻചാർജ് ഡോ: വിജിത്ത് വി, സെക്രട്ടറി എം.ബി തിലകൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് സതി ഉത്തമൻ ,സെക്രട്ടറി മിനി രാജീവ്, സൈബർ സേന ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട്, യൂണിയൻ ചെയർമാൻ എം.കെ.ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിച്ചു.