obc-congress
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒ.ബി.സി കോൺഗ്രസ് മേനക ജംഗ്ഷനിൽ സംഘടിപ്പിച്ച പൊന്നുരുക്കിസമരം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സ്വർണ കള്ളക്കടത്തിന് ഒത്താശ ചെയ്ത മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ഒ.ബിസി സെൽ ജില്ലാ കമ്മിറ്റി മേനക ജംഗ്ഷനിൽ സംഘടിപ്പിച്ച പൊന്നുരുക്കി സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിണറായിക്ക് പൊന്നിനോട് മാത്രമാണ് പ്രേമം.പൊന്നുരുക്കുന്ന തട്ടാനോടില്ല. ആഭരണ നിർമാണ തൊഴിലാളി ക്ഷേമിനിധി ബോ‌ർഡ് പിരിച്ചുവിട്ടത് ഇതിനുദാഹരണമാണ്. സംസ്ഥാനത്ത് അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങളിലെല്ലാം മുഖ്യമന്ത്രി സാധാരണക്കാരെ മറന്ന് മുതലാളിമാരോടും കള്ളക്കടത്തുകാരോടുമൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അനിൽകുമാർ പറഞ്ഞു. ഒബിസി കോൺഗ്രസ് ജില്ലാ ചെയർമാൻ വില്യം ആലത്തറ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ .ആർ. പ്രേമകുമാർ, കെ.പി.സി.സി. മെമ്പർ എം. ആർ. അഭിലാഷ്, ഡി.സി.സി ഭാരവാഹികളായ ബാബു പുത്തനങ്ങാടി. പി.ഡി. മാർട്ടിൻ, ഇക്ബാൽ വലിയവീട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹെൻട്രി ഓസ്റ്റിൻ, ഒബിസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഡി ഹരിദാസ് ജില്ലാ ഭാരവാഹികളായ വി. എ. സലാം, ഗ്രേസി ബാബു ജേക്കബ്, വി. പി. സതീശൻ, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.