വീണത് മരടിലെ ഫ്ലാറ്റുകളാണെങ്കിൽ തകർന്നത് ഇവരുടെ സ്വപ്നങ്ങളാണ്.ഫ്ലാറ്റുകൾ പൊളിച്ച് മാറ്റുന്നതിന് മുന്നേ സമീപത്തെ താമസക്കാരെ മാറ്റി പ്പാർപ്പിച്ചിരുന്നു. അൽഫ ഫ്ളാറ്റ് പൊളിച്ചപ്പോൾ സമീപം താമസിച്ചിരുന്ന കണിയാംപള്ളിൽ അജിത്തിന്റെ വീടിന്റെ ഭിത്തിക്ക് വിള്ളൽ വീണിരുന്നു. ഇവർ ഇപ്പോഴും വാടക വീട്ടിലാണ് താമസിക്കുന്നത്. മൂന്ന് മാസത്തെ വാടക നഗരസഭ നൽകി. ഇൻഷ്വറൻസ് തുകയായി അനുവദിച്ച നാലര ലക്ഷം രൂപ ഇനിയും കിട്ടിയിട്ടില്ല.
കാമറ: എൻ.ആർ. സുധർമ്മദാസ്