ആലുവ: മേഖലയി​ലെ കൊവിഡ് പ്രഭവകേന്ദ്രമായ ആലുവ മാർക്കറ്റ് ഉപാധികളോടെ തുറക്കാനുള്ള നീക്കം ഉപേക്ഷി​ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ചില വ്യാപാരികളുടെ സമ്മർദ്ദത്തെ തുടർന്ന് മാർക്കറ്റ് തുറക്കാൻ ശ്രമിച്ചാൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, സെക്രട്ടറി പ്രദീപ് പെരുമ്പടന്ന എന്നിവർ അറിയിച്ചു.
പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിക്കാതെ മാർക്കറ്റ് പ്രവർത്തിച്ചതിന്റെ അന്തരഫലമാണ് ഇപ്പോഴത്തെ ദുരന്തം. ക്ഷാമവും വി​ലക്കയറ്റവും നേരി​ടാൻ ചെറുകിട വ്യാപാരികൾക്ക് പുറമെ നിന്നും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.