കിഴക്കമ്പലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കന്നത്തുനാട് പട്ടികജാതി സർവീസ് സഹകരണ സംഘം നടത്തിയ വിവിധയിനം പച്ചക്കറി വിളവെടുപ്പ് പഞ്ചായത്തംഗം എൻ.വി രാജപ്പൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് എം.കെ കൃഷ്ണൻകുട്ടി സെക്രട്ടറി ടി.എസ് നിത്യ, ടി.തോമസ്,കെ.കെ ഏലിയാസ്,എൻ.വി വാസു, വി.എ മോഹനൻ, എം.കെ വേലായുധൻ,സി.സി കുറുമ്പൻ, തുടങ്ങിയവർ സംബന്ധിച്ചു.