അങ്കമാലി: ജനകീയ പോസ്റ്റ് മാസ്റ്റർ എം.പി. മാത്യുവിന് താബോർ പൗരാവലിയുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റോജി.എം.ജോൺ എം.എൽ.എ പൗരാവലിയുടെ സ്നേഹോപകാരം സമ്മാനിച്ചു. താബോർ ഹോളി ഫാമിലി പള്ളി വികാരി ഫാ.ടോണി കോട്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.സി.കുമാരൻ, സ്വപ്‌ന ജോയി, പൗരസമിതി ഭാരവാഹികളായ ഡിറ്റോ ഡേവിസ്, കെ.സി. അന്തോണീസ് എന്നിവർ സംസാരിച്ചു.