ആലുവ: കൊവിഡ് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് നഗരസഭയുടെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആരോപിച്ചു.

ആരോപണങ്ങൾ

• മാർക്കറ്റിൽ ലോറി ഡ്രൈവർമാർക്കായി ബയോ ടോയ്‌ലറ്റ് സ്ഥാപിക്കുന്നതിന് മന്ത്രിയുടെയും കളക്ടറുടെയും സാന്നിദ്ധ്യത്തിലെടുത്ത തീരുമാനം നടപ്പാക്കിയില്ല.

• അണുവിമുക്തമാക്കുന്ന യന്ത്രങ്ങൾ അഞ്ചെണ്ണം വാങ്ങിയെങ്കിലും മൂന്നെണ്ണം തകരാറിലായി. 26 വാർഡുകൾക്ക് രണ്ട് യന്ത്രങ്ങളേയുള്ളൂ.

• ജില്ലാ ആശുപത്രിക്ക് സമീപത്തെ മാലിന്യം നീക്കാൻ നടപടി​യി​ല്ല.