കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ നിർദ്ധന കുടുംബത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പഞ്ചായത്തംഗം എൻ.കെ വർഗീസ് ടിവി നൽകി. സി.പി.ഐ കുന്നത്തുനാട് മണ്ഡലം സെക്രട്ടറി എം.പി ജോസഫ് മുഖ്യാതിത്ഥിയായി. ഐക്കരനാട് ലോക്കൽ സെക്രട്ടറി എ.സി ഷാജി അദ്ധ്യക്ഷത വഹിച്ചു. എം.പി സുബ്റഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.