കൊച്ചു: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ കള്ളക്കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് എൻ.എൽ.ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.ജില്ല പ്രസിഡന്റ്, എസ്. ജയകൃഷ്ണൻ ,ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: കെ.എസ്.ഷൈജു,എം.എം.ഉല്ലാസ് കുമാർ, ഷിബു ആന്റണി തുടങ്ങിയവർ സംസാരിച്ചു.