പറവൂർ : കാർഷിക വികസന കർഷകക്ഷേമ വകുപ്പും വടക്കേക്കര കൃഷിഭവൻ ചേർന്ന് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മടപ്ലാത്തുരുത്ത് ഏഴാം വാർഡിൽ കരനെൽ കൃഷിയാരംഭിച്ചു. വിത്ത് വിതയ്ക്കൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബ്രോസ്, പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ. സൈജൻ തുരുത്തിപ്പുറം ഇടവക വികാരി ഫാ. ജോഷി കളപ്പറമ്പത്ത്, വിജയകുമാരി, അനിൽ എലിയാസ്, കാർഷിക വികസന സമിതി അംഗം ദിലീപ്, കൃഷി വകുപ്പ് അസിസ്റ്റന്റുമാരായ എസ്. ഷിനു. എസ്.സാബു തുടങ്ങിയവർ പങ്കെടുത്തു. ദയാ കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഇവിടെ കൃഷി ചെയ്യുന്നത്.