കിഴക്കമ്പലം: പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാല വനിതാ വേദിയും ശാസ്ത്ര സാഹിത്യ പരിഷത് പെരിങ്ങാല യൂണിറ്റും സംയുക്തമായി കൂൺ കൃഷി പരിശീലനം സംഘടിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം കെ.കെ രമേശ് ഉദ്ഘാടനം ചെയ്തു. തുരുത്തിക്കര സയൻസ് സെന്ററിലെ സൗമ്യ സുരേഷ്, പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ദിവ്യാ ജിനീഷ് ,സരിത കെ.ആർ,ശിൽജ സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.