പറവൂർ : വടക്കേക്കര ഗ്രാമപഞ്ചായത്തിൽ 2013-14 കാലയളവിൽ സി.ഡി.എസിൽ നടന്ന അഴിമതി അട്ടിമറിയ്ക്കാൻ സി.പി.എം ശ്രമിക്കുന്നതായി ആരോപിച്ച് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ വാക്ക് ഔട്ട് ചെയ്ത് പ്രതിഷേധിച്ചു. അനിൽ ഏലിയാസ്, എം.ഡി. മധുലാൽ, കെ.കെ. ഗിരീഷ്, പി. വിജയകുമാരി എന്നിവരാണ് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും വാക്കൗട്ട് നടത്തിയത്. സി.ഡി.എസിൽ നടന്ന അഴിമതിയെ കുറിച്ച് പഞ്ചായത്ത് ഭരണസമിതി നിയോഗിച്ച സബ് കമ്മറ്റി അന്വേഷണം നടത്തി വിശദ അന്വേഷണത്തിനായി കുടുംബശ്രീ ജില്ലാ മിഷന് നൽകി. മൂന്നു വർഷം കഴിഞ്ഞിട്ടും ജില്ലാ മിഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഇത് അന്വേഷണം അട്ടിമറിയ്ക്കാനുള്ള ശ്രമമാണെന്നാണ് കോൺഗ്രസ് ആരോപണം.