കൂത്താട്ടുകുളം: അടച്ചിട്ടിരിക്കുന്ന രാജീവ് ഗാന്ധി സഹകരണ ആശുപത്രി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കണമെന്ന (എഫ്.എൽ.ടി.സി) ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്ത് സമ്പർ രോഗികളുടെ എണ്ണം കൂടിവരികയാണ്. 200ഓളം ബഡുകളുള്ള ആശുപത്രി ഈ സാഹചര്യത്തിൽ എഫ്.എൽ.ടി.സി ആയി ഉപയോഗിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന് കൂത്താട്ടുകുളം വികസന സമിതി കൺവീനർ പി.ജി.സുനിൽകുമാർ അവശ്യപ്പെട്ടു.