കോലഞ്ചേരി: കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ടതും, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗമായിട്ടുള്ള മുഴുവൻ തൊഴിലാളികൾക്കും,മാസവരി അടയ്ക്കാതെ അംഗത്വം നഷ്ടപ്പെട്ടവർക്കുൾപ്പടെ 1000 രൂപ ധന സഹായം നൽകുന്നതിനുള്ള അപേക്ഷ തീയതി 31 വരെ നീട്ടിയതായി ജില്ലാ ഓഫീസർ അറിയിച്ചു. നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ http://boardswelfareassistance.lc.kerala.gov.in എന്ന ലിങ്ക് വഴിയോ,അക്ഷയ സെന്ററുമായി ബന്ധപ്പെട്ടോ നൽകണം. വിവരങ്ങൾക്ക് 0484 2366191,8921502125