മൂവാറ്റുപുഴ: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴയിൽ രശ്മി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടൽ തുറന്നു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. എൽദോ എബ്രഹാം എം.എൽ.എയിയിൽ നിന്നും പ്രസ് ക്ലബ്ബ് പ്രസിഡന്റ് ദിൽരാജ് ആദ്യ ടോക്കൺ ഏറ്റുവാങ്ങി. നഗരസഭ ഓഫീസിനോട് ചേർന്നാണ് ജനകീയ ഹോട്ടലെന്നതിനാൽ നഗസഭ ഓഫീസിലെത്തുന്ന ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചെയർ പേഴ്‌സൺ ഉഷ ശശിധരനും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.എ സഹീറും പറഞ്ഞു. ഉമാമത്ത് സലീം, സി. എം. സീതി, രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാർ, കൗൺസിലർമാരായ കെ എ അബ്ദുൾ സലാം, പി പി നിഷ, സി എം ഷുക്കൂർ,പ്രേംചന്ദ്, മുനിസിപ്പð സെക്രട്ടറി എൻ. പി. ക്യഷ്ണരാജ് തുടങ്ങിയവർ സംസാരിച്ചു. 20 രൂപയ്ക്ക് ഊണ് ലഭിക്കും.