road
നെടുമ്പാശേരി പഞ്ചായത്തിലെ ആവണംകോട് നിർമ്മിച്ച ആറ് റോഡുകളുടെ ഉദ്ഘാടനം മിനി എൽദോ നിർവ്വഹിയ്ക്കുന്നു.

നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ 11 -ാം വാർഡിൽ ആറ് റോഡുകളുടെ ഉദ്ഘാടനം പ്രസിഡന്റ് മിനി എൽദോ നിർവ്വഹിച്ചു. പുലന്തറ റോഡ്, തണ്ടുകുളം റോഡ്, മാപ്പിരിയാടാം തോട്ടിപ്പക്കുഴി റോഡ്, തച്ചിച്ചാലിൽ റോഡ്, മാപ്പിരിയാടാം റോഡ്, എയർപോർട്ട് വാപ്പാലശ്ശേരി റോഡ് എന്നിവയാണ് തുറന്നു കൊടുത്തത്. ഇതിൽ മാപ്പിരിയാടാം തോട്ടിപ്പക്കുഴി റോഡ് പുതിയതായി നിർമ്മിച്ചതാണ്.

നടവരമ്പ് മാത്രമായിരുന്ന വഴി ഭൂവുടമകളുമായി ധാരണയുണ്ടാക്കി​ തനത് ഫണ്ടും പ്രളയ പുനർനിർമ്മാണ ഫണ്ടും ഉപയോഗിച്ച് നാല് മീറ്റർ വീതിയിലും 150 മീറ്റർ നീളത്തിലും നിർമ്മിക്കുകയായി​രുന്നു.

വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനി കുഞ്ഞുമോൻ, വാർഡ് മെമ്പർ എം.വി. റെജി , എം. സുദീപ് തുടങ്ങിയവർ പ്രസംഗിച്ചു.