അങ്കമാലി: ആൾ ഇൻഡ്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്ക് മാസ്‌കും, സാനിറ്റൈസറും നൽകി. വിതരോണോദ്ഘാടനം ആൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ.ജോഷി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സംസ്ഥാന നിർവാഹ സമിതി അംഗം കെ.വി.മുരളി,ഡി.ടി.ഒ കെ.എം.ജലീൽ, എൻജിനീയർ ജോൺസൺ ജോസഫ്, ചാർജർ പി.കെ.മണി, കൺട്രോളിംഗ് ഇൻസ്‌പെക്ടർ ഇ.എം.സുരേഷ് എന്നിവർ പങ്കെടുത്തു.