malinyam
കിഴക്കെ കടുങ്ങല്ലൂർ ക്ഷേത്ര കവലയിൽ കടുങ്ങല്ലൂർ സ്‌പോർട്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണം

ആലുവ; കിഴക്കെ കടുങ്ങല്ലൂർ ക്ഷേത്രക്കവലയിലെ കാട് മൂടിയ റോഡുകളും തോടും കടുങ്ങല്ലൂർ സ്‌പോർട്ട്‌സ് ക്ലബ്ബ് ശുചീകരിച്ചു.

പുല്ലുകൾ വളർന്ന് കാൽനട യാത്ര ദുഷ്കരമായി​രുന്നു ഇവി​ടെ. രണ്ട് പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാത്തതിനാൽ ചെറിയ മഴയിലും ക്ഷേത്ര കവലയിൽ വെള്ളക്കെട്ടും പതി​വാണ്.ണ്ടാകുന്ന അവസ്ഥയായിരുന്നു. സമീപത്തെ ബസ് കാത്തുനിൽപ്പ്‌ കേന്ദ്രവും കാടുമൂടിയിരുന്നു. ക്ളബ് ഭാരവാഹികളായ ശ്രീകുമാർ മുല്ലേപ്പിള്ളി, കെ.സി. വിനോദ് എന്നിവർ നേതൃത്വം നൽകി​.