blockpanchayath
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയതായി പണികഴിപ്പിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയതായി പണികഴിപ്പിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവഹിച്ചു എൽദോ എബ്രഹാം എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി , വൈസ് പ്രസിഡന്റ് സുബാഷ് കടയ്‌ക്കോട്ട് പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോസി ജോളി, ജാൻസി ജോർജ് ,ഒ.പി.ബേബി, അംഗങ്ങളായ ബാബു ഐസക്ക്, പായിപ്ര കൃഷ്ണൻ , ഒ.സി. ഏലിയാസ്, ബബിത ടി.എച്ച്. , സ്മിത സിജു, മെഡിക്കൽ ഓഫീസർ കെ.ഇ. ജോർജ്ജ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സഹിത എം.എസ്. എന്നിവർ സംസാരിച്ചു. ഒരു കോടി രൂപ മുടക്കിയാണ് ഇരുനില മന്ദിരം നിർമ്മിച്ചത് . 2018 ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ദക്ഷിണേന്ത്യയിലെ എം. പിമാർ തങ്ങളുടെ എം.പി.ഫണ്ട് കേരള സർക്കാരിന് കൈമാറിയിരുന്നു. ഈ ഇനത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് ഈ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.