മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് സ്റ്റേഡിയം നിർമ്മാണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 70 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വിവിധ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും കുടുംബശ്രീ പരിശീലന കേന്ദ്രവും ഒരുക്കും വിധമാണ് കെട്ടിടം നിർമ്മിക്കുന്നത്.ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. വൈ. പ്രസിഡന്റ് കെ.യു ബേബി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.പി. ബേബി, ഒ.സി. എലിയാസ് പഞ്ചായത്ത് അംഗങ്ങളായ രമ രാമകൃഷ്ണൻ, ബിന്ദു ബേബി, ബാബു തട്ടാർകുന്നേൽ, വിപിൻ ദാസ് , എം പി ലാൽ തുടങ്ങിയവർ പങ്കെടുത്തു.