അങ്കമാലി: ഭക്ഷണം കഴിച്ച 5 പേർക്ക് വിഷബാധയേറ്റതിനെ തുടർന്നു എം. സി റോഡിലെ ബദരിയ ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിന്റെ ലൈസൻസ് നഗരസഭ സെക്രട്ടറി താൽകാലികമായി റദ്ദാക്കി.
അഞ്ച് പേരും എം.എ.ജി.ജെ ആശുപത്രിയിൽ ചികിത്സയിലാണ്. ഐ.സി.യുവിൽ ആയിരുന്ന ആൾ ഇപ്പോൾ അപകടനില തരണം ചെയ്തു. ചൂണ്ടി, മഞ്ഞപ്ര സ്വദേശികളായ ഇവർ ബിരിയാണിയാണ് കഴിച്ചത്.
ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഇന്നലെ ഹോട്ടലിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യങ്ങളിൽ സൂക്ഷിച്ച പഴകിയ ആഹാരപദാർത്ഥങ്ങൾ കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഉണ്ടായിരുന്നു.