മൂവാറ്റുപുഴ: ‌മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് ഹോം കെയറിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രെെവറെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായതും ഹെവി മോട്ടോർ ഡ്രെെവിംഗ് ലെെസൻസുള്ളവർക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21 ന് വെെകിട്ട് 5ന് മുമ്പായി ghmvpajobs@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് :0485 2836544