ഫോർട്ടുകൊച്ചി: മഴക്കാലം ശക്തി പ്രാപിച്ചതോടെ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഭാഗങ്ങളിലുള്ള പൈതൃക കെട്ടിടങ്ങൾ തകർച്ചയുടെ വക്കിൽ. കഴിഞ്ഞ ദിവസം രാത്രി മഹാജനവാടി കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നു വീണിരുന്നു. മട്ടാഞ്ചേരിയിലെ ഏറ്റവും പഴക്കമേറിയ കെട്ടിടത്തിന്റെ മേൽക്കൂരയാണ് നിലംപൊത്തിയത്. ഇവിടെ താമസിച്ചിരുന്നവരെ അധൃതർ നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റോഡിന് അഭിമുഖമായുള്ള കടകളും ഏത് നിമിഷവും തകർന്ന് വീഴുമെന്ന നിലയിലാണ്. ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളിൽ ജീവൻ പണയം വെച്ച് താമസിക്കുന്നവരും കുട്ടത്തിലുണ്ട്. ഇത്തരം കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ കൊച്ചി കോർപ്പറേഷൻ അനുമതി നൽകുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.