പറവൂർ : വടക്കേക്കര പഞ്ചായത്തിലെ വാവക്കാട് പതിനഞ്ചാം വാർഡിൽ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ തുരുത്തിപ്പുറം മത്സ്യചന്ത ഒരാഴ്ചത്തേക്ക് അടച്ചതായി പ്രസിഡന്റ് കെ.എം. അംബ്രോസ് അറിയിച്ചു. ആളുകൾ കൂട്ടംകൂടുന്ന സ്ഥലമായതിനാലാണ് നടപടി. യുവാവിന്റെ അമ്മയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. വാർഡ് കണ്ടെയ്ൻമെന്റ് സോണായി തുടരുകയാണ്. യുവാവുമായി നേരിട്ടു സമ്പർക്കമുണ്ടായ മുപ്പതോളം പേരെ ക്വാറന്റൈനിലാണെന്നും പ്രസിഡന്റ് പറഞ്ഞു.