പറവൂർ : വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞ കൈതാരം നടുമുറികോളനി കല്ലറയ്ക്കൽ ഗോപാലനെ (72) മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ് ബാധിച്ച മുനമ്പം സ്വദേശിനി ചികിത്സതേടി താലൂക്ക് ആശുപത്രിയിലെത്തിയ ദിവസം ഇയാളും അവിടെ ഉണ്ടായിരുന്നതിനാലാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്.
വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി രണ്ടു ദിവസം മുമ്പ് ഇയാൾ കളമശേരി മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ഇന്നലെ രാവിലെ വീട്ടുകാരാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കു ശേഷം സംസ്കരിക്കും. ഭാര്യ: പരേതയായ ലളിത. മക്കൾ: പ്രസാദ്, മായ. മരുമക്കൾ: സവിത, പരേതനായ ഗോപാലകൃഷ്ണൻ.