പള്ളുരുത്തി: ശ്രീവാനീശ്വര മഹാക്ഷേത്രത്തിൽ ഇത്തവണ 20ന് നടക്കേണ്ട കർക്കടക വാവ് ബലിതർപ്പണം ഉണ്ടാകില്ലെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.തർപ്പണത്തിന് ഭക്തജനങ്ങൾ കൂട്ടമായി എത്തുന്ന സാഹചര്യമുണ്ടായാൽ രോഗ വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലാണ് ബലിതർപ്പണം ഒഴിവാക്കിയത്. എന്നാൽ അന്നേ ദിവസം ക്ഷേത്രത്തിൽ പിതൃപൂജകളും മറ്റു പൂജകളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികളായ എ.കെ.സന്തോഷ്, സി.പി.കിഷോർ, കെ.ആർ.മോഹനൻ എന്നിവർ അറിയിച്ചു.