വരാപ്പുഴ : ആലങ്ങാട് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ ആറ് പേർക്ക് കൊവിഡ്. കണ്ടെയ്മെന്റ് സോണായ ഏഴാം വാർഡിലെ മാളികംപീടിക പ്രദേശത്ത് നാല് കേസും പന്ത്രണ്ടാം വാർഡ് പാനായിക്കുളത്ത് രണ്ട് കേസുമുണ്ട്. ചികിത്സയിലുളള യുവാവിന്റെ മാതാവിനും ഭാര്യക്കും രണ്ട് കുട്ടികൾക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പാനായിക്കുളത്ത് ഇരുപത്തിയട്ടുകാരനും കിടപ്പ് രോഗിയായ യുവതിക്കും കൊവിഡ് സ്ഥീരികരിച്ചു. യുവാവിന് ഏഴാം വാർഡിലെ കോവിഡ് രോഗിയിൽ നിന്നാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥീരീകരണം. ഇവർ രണ്ട് പേരും സുഹൃത്തുക്കളാണ്.
കിടപ്പ് രോഗിയായ യുവതിക്ക് ഏത് വിധേനയാണ് കോവിഡ് പിടിപ്പെട്ടതെന്ന് വ്യക്തമല്ല. ആരുമായും സമ്പർക്കമില്ലാത്ത ഇവർക്ക് എങ്ങനെ രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പിനെ കുഴക്കുകയാണ്. യുവതി കഴിഞ്ഞാഴ്ച്ച ചികിത്സക്കായി ആലുവയിലെ സ്വകാര്യ ആശുപത്രി സന്ദർശിച്ചതായി സൂചനയുണ്ട്.