കൊച്ചി: ഇടപ്പള്ളി പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് അവധിയിലാണെന്ന കാരണത്താൽ രോഗികൾക്ക് മരുന്നുവിതരണം നിഷേധിക്കുന്നതായി സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം ആരോപിച്ചു. ഡോക്ടർ കുറിച്ചുകൊടുക്കുന്ന എല്ലാ മരുന്നുകളും ആശുപത്രിയിലുണ്ടെങ്കിലും രോഗികൾക്ക് ലഭ്യമാക്കാത്തത് മനുഷ്യാവകാശ ലംഘനമാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലും വരുമാനവുമില്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ട ആളുകൾ ഇതുമൂലം ബുദ്ധിമുട്ടിലാണ്. ആരോഗ്യവകുപ്പ് അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്നും സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ടി. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.