kumbalangi
കുമ്പളങ്ങി സർവീസ് സഹരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നീതി സ്റ്റോർ ബാങ്ക് പ്രസിഡന്റ് ജോർജ്ജ് ബെയ്‌സിൽ ചേന്ദാംപള്ളി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഇംഗ്ലീഷ് മരുന്നുകൾ ലഭ്യമാക്കാൻ കുമ്പളങ്ങി സർവീസ് സഹരണ ബാങ്കിന്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു. ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോർജ് ബെയ്‌സിൽ ചേന്ദാംപള്ളി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ് മുൻ പ്രസിഡന്റ് കെ.സി. ജോസഫ്, ബാങ്ക് ഡയറക്ടർമാരായ കെ.സി. കുഞ്ഞുകുട്ടി, ജോർജ് റാഫി, സിസി ക്ലീറ്റസ്, ഉഷ അജയൻ, പി.കെ. ഉദയൻ, ഷീല മാളാട്ട്, ബാബു വിജയാനന്ദ്, പി.എ സഗീർ എന്നിവർ പങ്കെടുത്തു. പുതിയ ഉദ്യമത്തിന് ഹൈബി ഈഡൻ എം.പി, മുൻ എം.പി. കെ.വി. തോമസ്, കെ.ജെ. മാക്‌സി എം.എൽ.എ എന്നിവർ ആശംസകൾ നേർന്ന് സന്ദേശങ്ങൾ അയച്ചു.