cusat

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ കൊച്ചി സർവകലാശാലയുടെ ബി.ടെക് റഗുലർ (മറൈൻ എൻജിനിയറിംഗ് അവസാന വർഷം ഒഴികെ) പരീക്ഷകൾ മാറ്റിവച്ചു. സ്‌കൂൾ ഒഫ് എൻജിനിയറിംഗ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കുട്ടനാട്, പുളിങ്കുന്ന്, കുഞ്ഞാലി മരയ്ക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗ്, ഇൻസ്ട്രുമെന്റേഷൻ, ഷിപ്പ് ടെക്‌നോളജി, പോളിമർ സയൻസ് ആൻഡ് റബർ ടെക്‌നോളജി എന്നീ വകുപ്പുകളുടെയും പരീക്ഷകളാണ് മാറ്റിവച്ചത്. പാർട്‌ടൈം ബി.ടെക് പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.
ബി.എഫ്.എസ്.സി ഡിഗ്രി പരീക്ഷയും, മരിയൻ കോളേജ് ഒഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ്, നിസാർ റഹീം ആൻഡ് മാർക്ക് സ്‌കൂൾ ഒഫ് ആർക്കിടെക്ചർ, ടി.കെ.എം കോളേജ് ഒഫ് ആർക്കിടെക്ചർ എന്നീ കോളേജുകളിലെ ബി.ആർക് ഡിഗ്രി പരീക്ഷകളും മാറ്റിയവയിൽ പെടും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.