മൂവാറ്റുപുഴ: കേരള വാട്ടർ അതോറട്ടിയിലെ കരാറുകാർക്ക് രണ്ട് വർഷമായി ബില്ലുകൾ മാറി നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനമൊട്ടാകെ വാട്ടർ അതോററ്റി ഡിവ്ഷൻ ആഫീസുകൾക്ക് മുന്നിൽ കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ധർണ നടത്തും. 21 വരെ അവകാശദിനമായി ആചരിക്കും. രാവിലെ 11ന് കോട്ടയം ഡിവിഷൻ ഓഫീസിനു മുന്നിൽ നടക്കുന്ന സമരം സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണംമ്പിള്ളിയും, എറണാകുളം , ഇടുക്കി ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിനു മുന്നിൽ നടക്കുന്ന സമരം ജില്ലാ പ്രസിഡന്റ് വി.കെ.നാരായണനും ,എറണാകുളം ഡിവിഷൻ ഓഫീസിനുമുന്നിൽ നടക്കുന്ന സമരം എം.ആർ. സത്യനും , എറണാകുളം പി.എച്ച് ഡിവിഷനിൽ ഡിവിഷൻ കൺവീനർ മധുവും, തൊടുപുഴ ഡിവിഷൻ ഓഫീസിനുമുന്നിലെ സമരം സംസ്ഥാന വെെസ് പ്രസിഡന്റ് ബാബു തോമസും ഉദ്ഘാടനം ചെയ്യും. കൊവിഡ് മാനദണ്ഡം പാലിച്ച് 10പേർ വീതം സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കും ധർണ് നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.