മൂവാറ്റുപുഴ : മുസ്ലിം യൂത്ത് ലീഗ് മുളവൂർ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പി.എം അമീറലി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് മുളവൂർ ഡിവിഷൻ പ്രസിഡന്റ് പി.എ ആരിഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ കൗൺസിലംഗം കെ.എം അബ്ദുൽ കരീം,മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ ബഷീർ,ജനറൽ സെക്രട്ടറി എം.എം. സീതി,ട്രഷറർ എം.എസ് അലി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ഇബ്രാഹിം, എന്നിവർ സംസാരിച്ചു