തൃക്കാക്കര : തൃക്കാക്കര നഗരസഭയുടെ പൊതുകുളം മത്സ്യകൃഷിക്ക് നൽകുന്നതിനെതിരെ യൂത്ത് ലീഗ് പരാതി നൽകി. ടി.വി സെൻ്റർ വാർഡിലെ പൊയച്ചിറ കുളം പ്രതിവർഷം 1000 രൂപ നിരക്കിൽ നൽകാവുന്നതാണെന്ന ധനകാര്യ കമ്മിറ്റിയുടെ തീരുമാനം ഇന്ന് നഗരസഭ കൗൺസിലിൽ പരിഗണിക്കാനിരിക്കെയാണ് യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് പി.എം മാഹിൻകുട്ടി ജനറൽ സെക്രട്ടറി കെ.എൻ നിയാസ് എന്നിവർ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയത്.

പൊതുലേലം നടത്താതെ ഒന്നര ഏക്കറോളം വരുന്ന പൊയ്യച്ചിറ സ്വകാര്യ വ്യക്തിക്ക് തുച്ഛമായ നിരക്കിൽ നൽകാനുള്ള നീക്കം പുനപരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.