പള്ളുരുത്തി: ചെല്ലാനത്ത് കൊവിഡ് പരിശോധ വർദ്ധിപ്പിക്കണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. ടെസ്റ്റുകൾ കൂട്ടിയാൽ മാത്രമേ രോഗം പിടിച്ചു നിർത്താനാവൂ. ആരോഗ്യ പ്രവർത്തകരും മറ്റും നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു സമാന്തര സംവിധാനം ഏർപ്പെടുത്തണം. വാർഡുകളിലെ എല്ലാ കുടുംബങ്ങൾക്കും അഞ്ച് കിലോ അരി വീതം നൽകാൻ ധാരണയായി. അരി കൂടാതെ മറ്റ് ആവശ്യവസ്തുക്കളും എത്തിക്കുമെന്നുംം എം.പി പറഞ്ഞു.അതേസമയം പഞ്ചായത്ത് അംഗത്തിനിടക്കം കൊവിഡ് സ്ഥിരീകരിച്ചതോടെ ചെല്ലാം നിവാസികളുടെ ഭീതി ഇരട്ടിയായി. മാനാശേരി മുതൽ വടക്കെ ചെല്ലാനം വരെ റോഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്.