school
നോർത്ത് മഴുവന്നൂർ ഗവ.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവ്വഹിക്കുന്നു

കോലഞ്ചേരി: നോർത്ത് മഴുവന്നൂർ ഗവ.യു.പി സ്‌കൂളിന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ഇ.വർഗീസ്, അംഗങ്ങളായ ലതാ സോമൻ, നളിനി മോഹൻ, ഷൈനി കുര്യാക്കോസ്, മുൻ വൈസ് പ്രസിഡന്റ് കെ.വി എൽദോ, സിമി ബാബു, വി.ശശീന്ദ്രൻ നായർ, ദേവരാജൻ, പി.കെ പ്രസാദ് പാറയ്ക്കൽ വി.എൻ.അനീഷ് എന്നിവർ സംസാരിച്ചു.