കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടിൽ റെഡി​യായി​. ഉദ്ഘാടനം ഓൺലൈനായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു.

ആശുപത്രിയ്ക്ക് പി​ന്നി​ലുണ്ടായി​രുന്ന പഴയ

അമ്മത്തൊട്ടിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് നവീകരി​ക്കുകയായി​രുന്നു.

കുഞ്ഞുമായി​ വന്നെങ്കിൽ മാത്രമേ പുതി​യ അമ്മത്തൊട്ടിലിൽ വാതിൽ തുറക്കൂ. അതിന് മുൻപ് 'അരുതേ, സ്വന്തം കുഞ്ഞിന് ലോകത്ത് ആരും നിങ്ങളെപ്പോലെ അമ്മ ആകില്ല' എന്ന ശബ്ദ സന്ദേശം എത്തും.

ഇത് കേട്ടിട്ടും മനസുമാറാത്തവർക്ക് കുഞ്ഞിനെ പിന്നെ ഒരു നോക്ക് കൂടി കാണാനാകാത്ത വിധം വാതിലുകൾ അടയും. കുഞ്ഞിനെ ഉപേക്ഷിച്ചാൽ അപ്പോൾതന്നെ പുതിയ അതിഥി എത്തി എന്ന സന്ദേശം ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റായ കലക്ടർക്കും, വൈസ് പ്രസിഡന്റിനും, സെക്രട്ടറിയ്ക്കും ലഭിക്കും.

കുട്ടിയെ തൊട്ടിലിൽ വയ്ക്കുമ്പോൾ സെൻസർ വഴി ഫോട്ടോയുമെടുക്കും. ഇത് ശിശുക്ഷേമ സമിതിയുടെ ആപ്പിലേക്ക് അപ് ലോഡാകും.

ആശുപത്രിയിൽ നഴ്‌സിന്റെ മുറിയിലെ സ്‌ക്രീനിൽ അമ്മത്തൊട്ടിൽ എപ്പോഴും കാണാം.

ആരോഗ്യ പരിശോധനയ്ക്ക് ശേഷം കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.