ആലുവ: കൊവിഡ് വ്യാപനം തടയുന്നതിന് സർവ്വൈലൻസ് പദ്ധതിയുമായി റൂറൽ ജില്ലാ പൊലീസ്. കൊവിഡ് സ്ഥിരീകരിക്കുന്നവരെ നിരീക്ഷിക്കുന്നതിനും അസുഖം പടരാതിരിക്കാനുമാണ് പദ്ധതി.
ആലുവ, പെരുമ്പാവൂർ , മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ 34 സ്റ്റേഷനുകളിലും സ്റ്റേഷൻ സർവ്വൈലൻസ് ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്.
വിവരങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറും. ഇതനുസരിച്ച് കണ്ടെയ്ൻമെന്റ് സോണാക്കണമോ എന്ന് തീരുമാനിക്കാം.