photo
ചെറായി വി വി സഭ എല്‍ പി സ്കൂളില്‍ കപ്പ കൃഷി വിളവെടുപ്പിന് വി വി സഭ ഭാരവാഹികളും അദ്ധ്യാപകരും നേതൃത്വം നല്‍കുന്നു

വൈപ്പിന്‍ : വിദ്യാലയത്തിലെ കൃഷിതോട്ടത്തില്‍ കുട്ടികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും കൂടി വിളയിച്ചെടുത്ത അഞ്ഞൂറ് കിലോ കപ്പയും കുട്ടികളുടെ വീടുകളിലേക്ക് വിതരണം ചെയ്തു. ചെറായി വി.വി സഭ എല്‍.പി സ്കൂളിലാണ് കിറ്റുകള്‍ക്കൊപ്പം സ്വന്തം വിദ്യാലയത്തിലെ കപ്പയും വിതരണം നടത്തിയത്. വി. വി സഭ പ്രസിഡന്‍റ് ഇ.കെ ഭാഗ്യനാഥന്‍, സെക്രട്ടറി എ.എ മുരുകാനന്ദന്‍, ഹെഡ് മാസ്റ്റര്‍ സിബിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.