ആലുവ: ആലുവയിൽ കൂടുതൽ കൊവിഡ് പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത മുനിസിപ്പൽ വാർഡിലെ 59 പേരുടേയും തൊട്ടടുത്ത വാർഡിലെ നാല് പേരുടേയും സ്രവം പരിശോധിച്ചു. മുനിസിപ്പൽ വാർഡിലെ താമസക്കാരായ ആറ് ശുചീകരണ തൊഴിലാളികൾക്കാണ് കഴിഞ്ഞ നാല് ദിവസത്തിനിടെ കൊവിഡ് സ്ഥിതീകരിച്ചത്. ഇതിനെ തുടർന്നാണ് അവരുടെ കുടുംബാംഗങ്ങളുടേയും മറ്റുള്ള തൊഴിലാളികളുടേയും സ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്.

കീഴ്മാട് കൊവിഡ് വ്യാപനകേന്ദ്രം;

ആലുവ ക്ലസ്റ്ററിൽ 13 പേർക്ക് കൊവിഡ്

ആലുവ: ആലുവ കൊവിഡ് ക്ലസ്റ്ററിൽ ഇന്നലെ 13 പേർക്ക്കൂടി രോഗം. എല്ലാവരും കീഴ്മാട് പഞ്ചായത്തുമായി ബന്ധപ്പെട്ടവരാണ്. ഭൂരിഭാഗം പേരും രോഗം പരത്താൻ കാരണമായ ജൂലായ് വളയിടൽചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്.