കൊച്ചി : സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. എൻ.ഐ.എ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ അഭിഭാഷകന്റെ വിശദീകരണത്തെത്തുടർന്നാണ് ഉത്തരവ്. ഒളിവിൽപോയ സ്വപ്ന കഴിഞ്ഞയാഴ്ചയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.