കൊച്ചി: എറണാകുളം നോർത്ത് റെയിൽവെ പാലത്തിലെ വിള്ളലുകൾ അടയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഗർഡർ എക്സ്പാൻഷൻ മൂലമുണ്ടായ വിള്ളലുകളിൽ വീണ് ഇരുചക്ര വാഹനങ്ങൾക്കുൾപ്പെടെ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുന്നുണ്ട്. വിള്ളൽ മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.