ആലുവ: സി.ബി.എസ്.ഇ പത്താം ക്ളാസിലും നൂറുമേനി വിജയത്തോടെ തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾ. പരീക്ഷയെഴുതി 82 വിദ്യാർത്ഥികളിൽ എട്ട് പേർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. 39 പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്കും ലഭിച്ചു. 80 കുട്ടികൾക്ക് ഡിസറ്റിംഗ്ഷനും രണ്ട് പേർക്ക് ഫസ്റ്റ് ക്ലാസും.
97.6 ശതമാനം മാർക്കോടെ സി.എ. ഫാത്തിമ ഹിബ സ്‌കൂൾ ടോപ്പറായി. എം അപർണ അനീഷ്, ആർ. ലക്ഷ്മിനന്ദന, ഫാത്തിമ ഫെമിൻ അയൂബ്, ഗായത്രി എസ്. പ്രമോദ് എന്നിവർ യഥാക്രമം മാത്ത്സ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി. സി.എ. ഫാത്തിമ ഹിബ, അരവിന്ദ് ശ്രീനി, ഗായത്രി എസ്. പ്രമോദ്, പി.എസ്. നഹീദ, ഫാത്തിമ ഫെമിൻ അയൂബ്, തേജശ്രീ മാഹിബാലൻ, എസ്. കൃഷ്ണവേണി, എസ്. അബിൻ എന്നിവരാണ് എ വൺ വിജയം നേടിയവർ.
കഴിഞ്ഞ ദിവസം പ്ളസ് ടു പരീക്ഷയിലും ശിവഗിരി സ്കൂൾ നൂറു ശതമാനം വിജയം നേടിയിരുന്നു. സ്കൂൾ ആരംഭിച്ച കാലം മുതൽ ഇവിടെ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകളിൽ നൂറു ശതമാനം വിജയമാണ് കൈവരിക്കുന്നത്.