കളമശേരി:ഇന്ത്യൻ ഹോമിയോപതിക്ക് മെഡിക്കൽ അസോസിയേഷൻ എറണാകുളം ചാപ്റ്ററിന്റെ നേത്രത്വത്തിൽ കളമശേരി മുനിസിപ്പൽ ജീവനക്കാർക്കും കളമശേരി പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് ഇമ്മ്യൂൺ ബൂസ്റ്റർ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ഡി.ആർ ആശ നഗരസഭാ മുനിസിപ്പൽ സെക്രട്ടറി പി.ആർ ജയകുമാറിന് മരുന്നുകൾ കൈമാറി. പൊതുപ്രവർത്തകരായ പി.എം നജീബ്, മനാഫ് പുതുവയ്, അബ്ദുള്ള പുക്കാട്ട്, ഫിറോസ് തെക്കുപുറം എന്നിവർ പങ്കെടുത്തു