കൊച്ചി: കോടതി ഇടപെടലിലൂടെ എങ്കിലും തങ്ങളുടെ വീടിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തുരുത്തി കോളനി നിവാസികൾ. ഫോർട്ടുകൊച്ചി രണ്ടാം ഡിവിഷനിലെ ചേരിനിവാസികളായ 396 പേരുടെ വീടെന്ന സ്വപ്നം കഴിഞ്ഞ ഏഴു വർഷമായി ഫയലിൽ കുടുങ്ങിയിരിക്കുകയാണ്. നഗരത്തിലെ ഫ്ളാറ്റുകളിൽ വീട്ടുജോലിയെടുത്തും കൂലിപ്പണിയെടുത്തും ജീവിക്കുന്നവരാണ് ഭൂരിഭാഗവും.കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടവരുണ്ട്. ഏതു നിമിഷവും വാടക വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് ഇവർ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കൊച്ചി കോർപ്പറേഷൻ ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവ് വീടിന് വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന നിർദ്ധന കുടുംബങ്ങൾക്ക് ആശ്വാസമായി. കരാർ ഏജൻസിയുമായി അധികം വൈകാതെ ചർച്ച നടത്തുമെന്ന് കോർപ്പറേഷൻ വൃത്തങ്ങൾ അറിയിച്ചു.

ചേരിരഹിത ഇന്ത്യ, എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പദ്ധതിയായ രാജീവ് ആവാസ് യോജന (റേയ് ) യുടെ ഭാഗമായി 2013 ഡിസംമ്പറിൽ തുരുത്തി കോളനിയെ തിരഞ്ഞെടുത്തു.

അനുമതി ലഭിച്ചിട്ട് വർഷം 7

11 നിലകളുള്ള രണ്ട് ഫ്ളാറ്റുകൾ

ഓരോ ഫ്ളാറ്റിലും 198 വീടുകൾ

ഒരു ഫ്ളാറ്റിന്റെ സിറ്റ്കോ അസോസിയേറ്റ്സിന്

2019 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഉറപ്പ്

2017 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചു

കരാർ തുക 18.5 .കോടി

2019 ഫെബ്രുവരിയിൽ തന്നെ പണി അവസാനിപ്പിച്ചു

രണ്ടാമത്തെ ഫ്ളാറ്റ് പ്രാരംഭഘട്ടത്തിലാണ്

കേന്ദ്ര സ്മാർട്ട് സിറ്റി മിഷനാണ് നിർമ്മിക്കുത്

തുടക്കം മുതൽ കള്ളക്കളി

14.75 കോടിയായിരുന്നു ആദ്യ എസ്റ്റിമേറ്റ്. സാങ്കേതിക വൈദഗ്ദ്ധ്യമില്ലെന്ന് പറഞ്ഞ് ആദ്യ ടെൻഡറിൽ തള്ളിക്കളിഞ്ഞ സിറ്റ്കോ അസോസിയേറ്റ്സിന് രണ്ടാം ടെൻഡറിൽ 18.5 കോടി രൂപയ്ക്ക് കരാർ നൽകി.ഉയർന്നിരുന്നു.ചെയ്ത ജോലികൾക്ക് അവർ 8. 77 കോടി രൂപ കൈപ്പറ്റി. കൗൺസിലിന്റെ അനുമതിയില്ലാതെ സെക്യൂരിറ്റി ഡെപ്പോസിറ്റായി അടച്ച 91 ലക്ഷം രൂപ സിറ്റ്കോ അസോസിയേറ്റ്സിന് മേയർ തിരിച്ചു നൽകിയതിലും അഴിമതിയുണ്ട്.

വി.പി. ചന്ദ്രൻ

സി.പി.എം കൗൺസിലർ

പദ്ധതി പൂർത്തിയാക്കും

നിർമ്മാണം തുടരണമെങ്കിൽ പദ്ധതി തുക വർദ്ധിപ്പിക്കണമെന്ന കരാർ ഏജൻസിയുടെ ആവശ്യപ്രകാരം രണ്ടാമത്ത് എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ 39 കോടിയിലെത്തി. ആദ്യ എസ്റ്റിമേറ്റിനേക്കാൾ അധികമായി വന്ന 21 കോടി രൂപ നൽകാമെന്ന് സ്മാർട്ടി സിറ്റി മിഷൻ ലിമിറ്റഡ് സമ്മതിച്ചു. ഇതിന് കൗൺസിൽ അനുമതിയും നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല.