hc

കൊച്ചി : കേരളത്തിൽ വന്യമൃഗങ്ങളെ ആക്രമിക്കുന്നതു തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു.പി സ്വദേശി ഗൗരവ് തിവാരി നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

വേനലിൽ കുടിവെള്ളം ലഭിക്കാതെ വരുന്നതോടെയാണ് മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതെന്നും, വനങ്ങളിൽ ജലലഭ്യത ഉറപ്പാക്കാൻ ചെക്ക് ഡാമുകളും വെള്ളത്തൊട്ടികളും സ്ഥാപിക്കാൻ സർക്കാരിനും വനം വകുപ്പിനും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഗർഭിണിയായ ഒരാന കഴിഞ്ഞ മേയ് 27 ന് പടക്കം ഒളിപ്പിച്ചു വച്ച പൈനാപ്പിൾ കഴിച്ചതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ ചരിഞ്ഞു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന സ്ഥിതി ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും നടപടികൾ ഒഴിവാക്കുന്നതെന്നും ഹർജിയിൽ പറയുന്നു.