കൊച്ചി: എറണാകുളം ബോട്ട് ജെട്ടിയോട് ചേർന്നുള്ള പുഴപ്പുറമ്പോക്ക് ഭൂമിയിൽ തീരദേശപരിപാലന നിയമം ലംഘിച്ച് മുൻമന്ത്രി ടി.കെ. രാമകൃഷ്ണൻ സ്മാരകമന്ദിരം പണിയാനുള്ള സി.പി.എമ്മിന്റെ ശ്രമം ഉപേക്ഷിക്കണമെന്ന് മുൻ മേയർ ടോണി ചമ്മിണി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുൻമന്ത്രി ടി.കെ. രാമകൃഷ്ണന് ഉചിതമായ സ്മാരകം നിർമിക്കുന്നതിനോട് യോജിപ്പാണ്. നിയമങ്ങളെ കാറ്റിൽപറത്തി നിർമ്മിക്കുന്നത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും തീരുമാനമുണ്ടാകാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.