ആലുവ: കൊവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി കുട്ടമശേരി സഹകരണ ബാങ്ക് സൂപ്പർ മാർക്കറ്റുകളിൽ നിന്നും പലചരക്ക് സാധനങ്ങൾ ഉപഭോക്താക്കളുടെ വീടുകളിൽ എത്തിക്കും. 9497156601 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് / കോൾ വഴി ഓർഡർ നൽകാം.

കൂടാതെ കുട്ടമശേരിയിലും കീഴ്മാടും പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റുകൾ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 9 മുതൽ 1 മണി വരെ തുറക്കുന്നതാണെന്നും ബാങ്ക് പ്രസിഡന്റ് എം. മീതിയൻ പിള്ള അറിയിച്ചു.