ആലുവ: ആലുവ മാർക്കറ്റ് കൊവിഡ് ക്ളസ്റ്ററായതിന്റെയും വ്യാപനത്തിന്റെയും ഉത്തരവാദിത്തം നഗരസഭ ഭരണാധികാരികൾ ഏറ്റെടുക്കണമെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവഗണിക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

നഗരസഭയിലെ അഞ്ച് ശുചീകരണ തൊഴിലാളികൾക്കും രോഗമുണ്ടായി​. ഇവർക്ക് സൗകര്യങ്ങളും ചികിത്സയും ഏർപ്പെടുത്തുന്നതിലും നഗരസഭ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു .